1. പോത്തോട്ടം/കമ്പളം. തുളുനാട്ടിലെ പ്രശസ്തമായ ഗ്രാമീണ കായിക കലോത്സവം. കല്യാണപുരം മുതല്‍ ചന്ദ്രഗിരിവരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് ഇത് നിലനില്‍ക്കുന്നത്. നാലുവിധത്തിലുള്ള മത്സരമാണ് സാധാരണയായി നടക്കുന്നത്. പലകകെട്ടിയ മത്സരം രണ്ടുവിധം-കണപലായിയും അഡ്ഡപലായിയും. പലകകെട്ടാത്ത മത്സരങ്ങള്‍ രണ്ടുവിധം- നേഗിലോട്ടം, ബള്ള്തവും. നെഗിലോട്ടത്തില്‍ നിലമുഴുന്ന കരിയാണ് (ഞെങ്ങോല്‍) ബന്ധിക്കുന്നതെങ്കില്‍ ബള്ള്താവില്‍ കയര്‍ മാത്രമേ കാണൂ. ഗുത്തു എന്നറിയപ്പെടുന്ന ജന്മിത്തറവാട്ടുകാരാണ് കമ്പളം നടത്തേണ്ടത്. ഇത് ഒരു കായികാഘോഷം എന്നതിനപ്പുറമുള്ള ഒരനുഷ്ഠാനമാണ്.