കാസര്‍കോട്‌

കടല്‍ത്തീരം

കാസര്‍കോട് ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് ഏതാണ്ട് 82 കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരമുണ്ട്. അവ മത്സ്യബന്ധനത്തിനും, ഉപ്പുനിര്‍മാണത്തിനും ഉപയോഗിക്കപ്പെടുന്നു. അഴിമുഖങ്ങള്‍ പല തുറമുഖങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

1. അഴിമുഖം. നദികള്‍ വന്നുചേരുന്ന കായലോരങ്ങളാണ് അഴിമുഖങ്ങള്‍. കാസര്‍കോട് ജില്ലയിലെ അഴിമുഖങ്ങളില്‍ പ്രകൃതി രമണീയമായ ഒന്നാണ് തളങ്കര. ചന്ദ്രഗിരിപ്പുഴ കടലിനോട് ചേരുന്ന ഭാഗമാണ് കുളനാട് കായലിന്റെ ഈ ഭാഗം. ഇവിടെ ഇപ്പോള്‍ ഒരു തീരസംരക്ഷണസേനാ നിലയം ആരംഭിച്ചിട്ടുണ്ട്.

ദ്വീപുകള്‍

കാസര്കോട് ജില്ലയില്‍ വലിയപറമ്പ, മാടക്കല്‍, ഇടയിലക്കാട്, വടക്കേക്കാട് തുടങ്ങിയ പ്രധാനദ്വീപുകളും അത്രയൊന്നും പ്രാധാന്യമില്ലാത്ത കുരിപ്പാടി, കൊച്ചുതുരുത്ത് എന്നിവയുമാണ് ദ്വീപുകളായുള്ളത്.

കാവുകള്‍

സുപ്രധാനമായ ഒരാവാസസ്ഥാനമാണ് കാവുകള്‍. അമ്പത് ഏക്കറിലേറെ വിസ്തൃതിയുള്ള കമ്മാടം കാവുമുതല്‍ ഏതാനും സെന്റുകള്‍ മാത്രം വിസ്തൃതിയുള്ള സര്പ്പൃക്കാവുകള്‍ വരെ ഉള്പ്പെനടുന്ന കാസര്കോുട് ജില്ലയിലെ കാവുകളുടെ മൊത്ത വിസ്തൃതി 500 ഏക്കറിലേറെ വരും. വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പച്ചത്തുരുത്തുകള്‍ മിക്കവയും ഹരിതവനത്തിന്റെ രൂപഘടന പ്രദര്ശി‍പ്പിക്കുന്നു. തീരദേശക്കാവുകളുടെയും ഇടനാടന്‍ കാവുകളുടെയും സസ്യഘടന ഭിന്നമാണ്. മാപ്പിടിച്ചേരിക്കാവ് (കൊടക്കാട്) കരക്കക്കാവ് (കാലിക്കടവ്) എന്നീ തീരദേശക്കാവുകള്‍ വെള്ളപ്പയിന്‍ (വറ്റീരിയന്ഡികക്ക) മരങ്ങള്ക്ക്ട പ്രാമുഖ്യമുള്ളതാണ്.

നദികള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ലയാണ് കാസര്‍കോട്.

കണ്ടല്‍ക്കാടുകള്‍

കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായിരുന്നു കാസര്‍കോട് ജില്ലയിലെ നദീമുഖങ്ങള്‍. ചിത്താരി, മഞ്ചേശ്വരം, മൊഗ്രാല്‍, ഉപ്പള, ഷിറിയ എന്നീ നദികളുടെ പതനമുഖങ്ങളില്‍ ഇപ്പോഴും കണ്ടല്‍ക്കാടുകളുടെ ചില ചെറുതുരുത്തുകളെങ്കിലും ബാക്കി നില്ക്കുന്നുണ്ട്. ഉപ്പട്ടി (അവിസീനിയ ഒഫിഷനാലിസ്) ആണ് ഈ മേഖലയിലെ കണ്ടല്‍മരങ്ങളില്‍ പ്രധാനം. കായല്‍ ജലത്തില്‍ നിന്നും വലിച്ചെടുക്കുന്ന ഉപ്പിനെ ഇലകളിലൂടെ പുറന്തള്ളുന്ന ഈ മരത്തിന്റെ തടിക്ക് ഉറപ്പും ഇന്ധനക്ഷമതയും വളരെ കൂടുതലാണ്. ഇരുമ്പൂത്താലകളില്‍ ഇരുമ്പയിര്‍ ശുദ്ധീകരിക്കാന്‍ ഇന്ധനമായി ഉപയോഗിച്ചിരുന്നത് ഉപ്പട്ടിയായിരുന്നത്രെ.

കായലുകള്‍.

കവ്വായി, കളനാട്, കുമ്പള, ഉപ്പള എന്നിവയാണ് കാസര്കോവട് ജില്ലയിലെ പ്രധാന കായലുകള്‍. കവ്വായിപ്പുഴയുടെയും കാര്യങ്കോട് പുഴയുടെയും സംഗമസ്ഥാനമാണ് കവ്വായികായല്‍. ചന്ദ്രഗിരി നദി കടലില്‍ ചേരുന്ന കായല്‍ പ്രദേശമാണ് കളനാട് കായല്‍. ഉപ്പള, ഷിറിയ നദികളുടെ സംഗമമാണ് ഉപ്പള, കുമ്പള കായലുകള്‍.

പ്രകൃതിവിഭവങ്ങള്‍.

പ്രധാനവിഭവങ്ങള്‍ ചെങ്കല്പ്പാറകളുടെ അടിയില്‍ കാണുന്ന ബോക്സൈറ്റ് നിക്ഷേപമാണ്. വെട്ടുകല്ല് നിക്ഷേപമാണ് ശ്രദ്ധേയമായ മറ്റൊന്ന്. നീലേശ്വരത്തും കളനാടിലും വ്യാപകമായി കളിമണ്നി്ക്ഷേപങ്ങളുണ്ട്.

മണ്ണ്

പ്രധാനമായും നാലിനം മണ്ണുകളാണ് കാണപ്പെടുന്നത്.

ഭൂവിജ്ഞാനീയം.

പുരാതനയുഗശിലകളാണ് കാസര്‍കോഡ് ജില്ലയുടെ പ്രധാന ഭൂവിഭാഗം. എന്നാല്‍ തീരപ്രദേശത്തെ വളരെ വീതികുറഞ്ഞ ഒരു ഭാഗംമാത്രം ഏറ്റവും പ്രായംകുറഞ്ഞ തൃതീയ-നൂതന അവസാദശിലകളും മണലും അടങ്ങിയ പ്രദേശമായിട്ടാണ് കാണുന്നത്. പുരാതനശിലകള്‍ അധികമൊന്നും നേരിട്ട് ഉപരിതലത്തില്‍ കാണപ്പെടുന്നില്ല പകരം ഉപരിതലത്തില്‍ കാണപ്പെടുന്നത് ദീര്‍ഘകാല അപചയം വഴി ഉടലെടുത്ത ചെങ്കല്‍വലയമാണ്. പക്ഷേ ചെങ്കല്ലിന്റെ അടിയില്‍ ആദിശിലകള്‍തന്നെ കാണാം. അവയില്‍ ഏറ്റവും മുഖ്യമായത് 'ചാര്‍ണക്കൈറ്റ്' എന്നുവിളിക്കുന്ന ശിലാസമൂഹമാണ്.

ഇടനാടന്‍ കുന്നുകള്‍

 ജില്ലയില്‍ വ്യാപകമായി കാണപ്പെടുന്ന ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് . ഇന്ന് നിര്‍മാണാവശ്യത്തിനുള്ള വെട്ടുകല്‍ ഖനനത്തിനായി ഇവയിലധികവും ഇല്ലാതായിത്തുടങ്ങിയിട്ടുണ്ട്. പുല്‍മേടുകളെ മാത്രമല്ല കട്ടിപ്പാറത്തടങ്ങളെപ്പോലും ഇത്തരത്തിലുള്ള കല്‍പ്പണകളാക്കി മാറ്റുന്നത് വ്യാപകമായി കാണാവുന്നതാണ്. ഇത്തരം കുന്നുകളില്‍ വ്യാപകമായ വംശഭീഷണി നേരിടുന്ന പുല്‍ച്ചെടിയിനങ്ങള്‍ ധാരാളമുണ്ട്. യന്ത്രക്കല്ലുവ്യവസായം വ്യാപകമായിക്കഴിഞ്ഞ പെരിയയില്‍ നിന്നാണ് 'ക്ലൈസോപോഗണ്‍ തടുലിംഗാമി' എന്ന സ്ഥാനികത്വത്തെ ആദ്യമായി കണ്ടെത്തിയത്.

Audio Gallery

Video Gallery

Picture Gallery